കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിക്കിടയിലും അന്തർദേശീയ തലത്തിൽ ജീവകാരുണ്യപ്രവർത്തനം തുടർന്ന് കുവൈത്ത ്. സുഡാനിലെ കുവൈത്ത് എംബസി 1800 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ഒരു കുടുംബത്തിന് റമദാൻ മാസം മുഴുവൻ കഴിയാനുള്ള വിഭവങ്ങൾ അടങ്ങിയതാണ് കിറ്റെന്ന് കുവൈത്ത് അംബാസഡർ ബസ്സാം അൽ ഖബൻദി പറഞ്ഞു.
അരി, പഞ്ചസാര, ചായപ്പൊടി, ആട്ട, ഇൗത്തപ്പഴം, എണ്ണ തുടങ്ങിവ ഉൾപ്പെടുത്തി 50 കിലോ ഭാരമുള്ള കിറ്റുകളാണ് വിതരണം നടത്തിയത്. അനാഥകൾ, അഗതികൾ, വിധവകൾ എന്നിവർക്ക് പ്രാമുഖ്യം നൽകിയാണ് ഖർതൂൻ മേഖലയിൽ വിതരണം നടത്തിയത്.
കുവൈത്ത് പബ്ലിക് ഒൗഖാഫ് എൻഡോവ്മെൻറ് ആണ് ധനസഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.