Posted On
date_range Updated On
date_range ഫുഡ് ഹാൻഡ്ലേഴ്സ് ടെസ്റ്റിങ് സെന്റർ തുറന്നു
കുവൈത്ത്സിറ്റി: ഫർവാനിയ ആശുപത്രിയിൽ ആരോഗ്യ മന്ത്രാലയം ഫുഡ് ഹാൻഡ്ലേഴ്സ് എക്സാമിനേഷൻ സെന്റർ ആരംഭിച്ചു. രാജ്യവ്യാപകമായി ഈ സേവനം നൽകുന്ന രണ്ടാമത്തെ കേന്ദ്രമാണ് ഫർവാനിയ കേന്ദ്രമെന്ന് പബ്ലിക്ക് ഹെൽത്ത് അഫയേഴ്സ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.അൽ മുന്തർ അൽ ഹസാവി പറഞ്ഞു.
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ, ഭക്ഷ്യ വ്യവസായങ്ങളിലെ തൊഴിലാളികൾ, മറ്റ് പ്രൊഫഷനൽ ഗ്രൂപ്പുകൾ എന്നിവരുടെ പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ കേന്ദ്രം നൽകും. സഹൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.