ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഫു​ഡ്​ ഫി​യ​സ്​​റ്റ 2021’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി ജ​ന​റ​ൽ മാ​നേ​ജ​റും ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ സൗ​ദ്​ അ​ൽ ഹ​സാ​വി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

രുചിഭേദങ്ങളുടെ ഉത്സവമായി ലുലു ഹൈപർ മാർക്കറ്റിൽ 'ഫുഡ്​ ഫിയസ്​റ്റ​'

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ 'ഫു​ഡ്​ ഫി​യ​സ്​​റ്റ 2021' പ്ര​മോ​ഷ​ൻ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ശി​ഷ്​​ട ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​ണ്​ കാ​മ്പ​യി​നി​െൻറ ആ​ക​ർ​ഷ​ണം. സെ​പ്​​റ്റം​ബ​ർ 28വ​രെ നീ​ളു​ന്ന മേ​ള ലു​ലു ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി ജ​ന​റ​ൽ മാ​നേ​ജ​റും ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ സൗ​ദ്​ അ​ൽ ഹ​സാ​വി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ലു​ലു​വി​െൻറ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​ത്​ വാ​ങ്ങാ​ൻ ക​ഴി​യും. തെ​രു​വ്​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ഫു​ഡ്​ സാം​പ്ലി​ങ്​ കൗ​ണ്ട​റു​ക​ൾ, ലൈ​വ്​ കു​ക്കി​ങ്​ സ്​​റ്റാ​ൻ​ഡു​ക​ൾ, പ​ര​മ്പ​രാ​ഗ​ത ഗ്രോ​സ​റി സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി അ​ല​ങ്കാ​ര​ങ്ങ​ളും സ്​​പെ​ഷ​ൽ കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി ലു​ലു ഒൗ​ട്ട്​​ലെ​റ്റു​ക​ളെ ആ​ക​ർ​ഷ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ഗ്രോ​സ​റി​ക​ൾ, ഫ്ര​ഷ്​ ആ​ൻ​ഡ്​ ഫ്രോ​സ​ൺ ഭ​ക്ഷ​ണ​ങ്ങ​ൾ, ഇ​റ​ച്ചി, മ​ത്സ്യം, ഭ​ക്ഷ്യ​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, ബ്യൂ​ട്ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്​​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഒാ​ഫ​റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

പ്ര​മു​ഖ ഫു​ഡ്​ ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ സ്​​പെ​ഷ​ൽ ഡി​സ്​​കൗ​ണ്ടു​ക​ൾ ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം എ​ൻ​ഡ്​ ഒാ​ഫ്​ സീ​സ​ൺ സെ​യി​ലി​െൻറ ഭാ​ഗ​മാ​യി ഫാ​ഷ​ൻ, ഫൂ​ട്​​വെ​യ​ർ, ലേ​ഡീ​സ്​ ഹാ​ൻ​ഡ്​ ബാ​ഗു​ക​ൾ, ബേ​ബി ആ​ക്​​സ​സ​റി​ക​ൾ, ക​ണ്ണ​ട​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ 25 മു​ത​ൽ 75 ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. ജ​ന​ത്തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ൻ​ഡ്​ ഒാ​ഫ്​ സീ​സ​ൺ സെ​യി​ൽ ഒ​ക്​​ടോ​ബ​ർ 12വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. 

Tags:    
News Summary - 'Food Fest' at Lulu Hypermarket as a festival of flavors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.