ഫോക്ക് -മെട്രോ മെഡിക്കൽ കെയർ മെഡിക്കൽ ക്യാമ്പ്

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷനും (ഫോക്ക്) മെട്രോ മെഡിക്കൽ കെയറും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ മെട്രോ മെഡിക്കൽ കെയർ ക്ലിനിക്കിൽ നടന്ന ക്യാമ്പ് ഇരുനൂറ്റമ്പതിലേറെ പേർ പ്രയോജനപ്പെടുത്തി.

ഫോക്ക് പ്രസിഡന്റ് എൽദോ ബാബു ഉദ്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ കെയർ കോർപ്പറേറ്റ് മാനേജർ ബഷീർ ബാത്ത മുഖ്യപ്രഭാഷണം നടത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി എൻ.കെ.വിജയകുമാർ,രക്ഷാധികാരി സമിതിയംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, മെട്രോ മെഡിക്കൽ കെയർ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ്, ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് ചാരിറ്റി സെക്രട്ടറി പി.കെ.സജിൽ, വനിതാവേദി ചെയർ പേഴ്സൻ ശരണ്യ പ്രിയേഷ്, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ആശംസ നേർന്നു. വൈസ് പ്രസിഡന്റ് പ്രനീഷ് കെ.പി സ്വാഗതവും ട്രഷറർ സൂരജ് കെ.വി ചടങ്ങിന് നന്ദിയും പറഞ്ഞു.

മെട്രോ മെഡിക്കൽ കെയർ സാൽമിയ ബ്രാഞ്ച് മാനേജർ ലിറ്റി സാബുവിന് ഫോക്കിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിന് പുറമെ വിവിധ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിലുള്ള തുടർചികിത്സാ പാക്കേജുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കി. മേയ് 15-ന് ജലീബ് മെട്രോ മെഡിക്കൽ കെയറിലും, 29-ന് മഹ്ബുല മെട്രോ മെഡിക്കൽ കെയറിലും ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Folk-Metro Medical Care Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.