ഫോക് ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ ട്രോഫികളുമായി
Posted On
date_range Updated On
date_range ഫോക് ബാഡ്മിന്റൺ ടൂർണമെന്റ്: അബ്ബാസിയ സോണൽ ചാമ്പ്യന്മാർ
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) അംഗങ്ങൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമായി പതിനഞ്ചോളം വിഭാഗങ്ങളിലായി മുന്നൂറ്റമ്പതോളം മത്സരങ്ങൾ നടന്നു. എഴുന്നൂറിലധികം പേര് മത്സരത്തിൽ പങ്കാളികളായി. ടൂർണമെന്റിൽ അബ്ബാസിയ സോണൽ വിജയികളായി. ഫഹാഹീൽ സോണൽ രണ്ടാമതും സെൻട്രൽ സോണൽ മൂന്നാമതും എത്തി. വിജയികൾക്ക് ഫോക് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾ നിയന്ത്രിച്ചവർക്കും ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.