റൗദ: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. റൗദ പാർക്കിൽ നടന്ന ആഘോഷപരിപാടികൾ ഫോക്ക് പ്രസിഡൻറ് ബിജു ആൻറണി ഉദ്ഘാടനം ചെയ്തു. സെൻറർ ഫോർ ഓട്ടിസം ഇന്ത്യ ചെയർപേഴ്സൻ മിനി കുര്യൻ കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു.
രമ സുധീർ, ദയാനന്ദൻ, ടി.കെ. രാഘവൻ, മഹേഷ്, ഹരി, ശ്രീശിൻ, മറ്റു യൂനിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബാലവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിനി കുര്യന് വനിതാവേദി ചെയർപേഴ്സൻ ബിന്ദു രാധാകൃഷ്ണൻ, അദ്വൈത് സുനേഷ് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ കൈമാറി. ബാലവേദി കോഒാഡിനേറ്റർ വിനോജ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.