ഒാൺലൈനായി സംഘടിപ്പിച്ച ഫോക്കസ് ഇൻറർനാഷനൽ റീജനൽ മീറ്റ്
കുവൈത്ത് സിറ്റി: 'ടുഗെതർ, ബിയോണ്ട് ബൗണ്ടറീസ്' പ്രമേയത്തിൽ ഫോക്കസ് ഇൻറർനാഷനൽ റീജനൽ മീറ്റുകൾ നടത്തി. ഖത്തർ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ഇന്ത്യ എന്നീ റീജനുകളിലെ മീറ്റുകൾ വെള്ളിയാഴ്ചയും സൗദി റീജനൽ മീറ്റ് തിങ്കളാഴ്ചയും നടന്നു. കുവൈത്തിൽ നടന്ന സംഗമത്തിൽ മുജീബ് റഹ്മാൻ കിനാലൂർ മുഖ്യാതിഥിയായിരുന്നു.
മനുഷ്യത്വം ആയിരിക്കണം ആധുനികയുവതയുടെ സ്വപ്നങ്ങളുടെ അടിസ്ഥാനമെന്നും നന്മയിൽ സഹകരിക്കുന്ന എല്ലാ യുവാക്കൾക്കും പ്രവർത്തിക്കാൻ സാധ്യമാകുന്ന സങ്കുചിതത്വങ്ങൾക്കതീതമായ വേദിയാവണം ഫോക്കസ് ഇൻറർനാഷനൽ എന്നും അദ്ദേഹം അഭിപ്രായപെട്ടു. മനുഷ്യനെ മനുഷ്യനായി ഉൾക്കൊള്ളുക എന്ന മനോഭാവമാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഓൺലൈൻ യോഗത്തിൽ കുവൈത്ത് റീജനൽ സി.ഇ.ഒ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു.ഫോക്കസ് ഇൻറർനാഷനൽ ഡെപ്യൂട്ടി സി.ഒ.ഒയും ഗ്ലോബൽ മെംബർഷിപ് കാമ്പയിൻ കൺവീനറുമായ ഷബീർ വെള്ളാടത്ത് ഫോക്കസ് ഗ്ലോബൽ വിഷൻ അവതരിപ്പിച്ചു.
കുവൈത്ത് റീജനൽ സി.ഒ.ഒ അബ്ദുറഹമാൻ സ്വാഗതവും അഡ്മിൻ കോഒാഡിനേറ്റർ അനസ് നന്ദിയും പറഞ്ഞു. 2005ൽ ഖത്തറിൽ രൂപവത്കൃതമായ യുവജനസംഘമാണ് ഫോക്കസ്. 15 വർഷത്തിനിടെ ജി.സി.സിയിലും ഇന്ത്യയിലുമടക്കം വിവിധ റീജനുകളിൽ സജീവമായി പ്രവർത്തിക്കുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.