കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈത്ത്) 16ാം വാർഷിക സമ്മേളനവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
പ്രസിഡന്റ് സലിം രാജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കുവൈത്ത് എൻജിനീയേഴ്സ് ഫോറം ജനറൽ കൺവീനർ അഫ്സൽ അലി എന്നിവർ സംസാരിച്ചു. കോവിഡ് മഹാമാരിയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ച 'എയിംസ്' കൂട്ടായ്മയെ ആദരിച്ചു. പ്രതിനിധി ബാബുജി ബത്തേരി ആദരം ഏറ്റുവാങ്ങി.
എയിംസിന്റെ പ്രവർത്തനങ്ങളെ വൈസ് പ്രസിഡന്റ് റെജി കുമാർ പരിചയപ്പെടുത്തി. ഫോക്കസ് ഫെസ്റ്റ് ഇ-സുവനീർ സുവനീർ കൺവീനർ മുഹമ്മദ് ഇക്ബാൽ ഫിലിപ്പ് കോശിക്കു നൽകി പ്രകാശനം ചെയ്തു. മുതിർന്ന അംഗങ്ങളായ ഷാജി തോമസ്, സാമുവൽ കൊച്ചുമ്മൻ എന്നിവരെ ജോ. ട്രഷറർ ജേക്കബ് ജോൺ പരിചയപ്പെടുത്തി.
പൊതുസമ്മേളനത്തിന് ജനറൽ കൺവീനർ മുകേഷ് കാരയിൽ സ്വാഗതവും ട്രഷറർ സി.ഒ. കോശി നന്ദിയും പറഞ്ഞു. പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് അംഗങ്ങളുടെ കുട്ടികളായ നിരഞ്ജന സൂരജ്, സഫ്വാന സബീർ, ജസ്റ്റിൻ സാമുവൽ സജി, റമിൾ റെജു ചാണ്ടി, ജോസഫ് ജെയിംസ് ഉമ്മൻ, പ്രാർഥന നിഥിൻ കുമാർ, അനുശ്രീ ബിനു, ഐവിൻ മനോജ് ബേബി, രോഹൻ സാജു ജോസഫ്, കേരൻ ബൈജു മാത്യു, അമൽ റെജി ജോൺ എന്നിവരെ ആദരിച്ചു.
കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ യൂനിറ്റ് ഭാരവാഹികളായ അഭിലാഷ് സി.ടി, ജേക്കബ് ജോൺ, ജോജി മാത്യു എന്നിവർക്ക് ട്രോഫികൾ വിതരണം ചെയ്തു. തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഗാനമേള, നാടൻപാട്ട് എന്നിവ പരിപാടിക്ക് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.