പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജേ​ക്ക​ബ് ക​ട​വി​ലി​ന് ഫോ​ക്ക​സ് കു​വൈ​ത്ത് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

ജേക്കബ് കടവിലിന് ഫോക്കസ് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: ദീർഘകാല പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഫോക്കസ് കുവൈത്ത് യൂനിറ്റ് ഏഴിലെ സജീവ അംഗവും അൽ മഷാൻ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ ജേക്കബ് കടവിലിന് സംഘടന യാത്രയയപ്പ് നൽകി. ചെങ്ങന്നൂർ സ്വദേശിയാണ്.

യോഗത്തിൽ യൂനിറ്റ് കൺവീനർ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നയന രതീശൻ പ്രാർഥനഗാനമാലപിച്ചു. എക്സിക്യൂട്ടിവ് അംഗം ജോഹർ എബ്രഹാം സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ജോയന്റ് ട്രഷറർ ജേക്കബ് ജോൺ, കെ. രതീശൻ, എം.ഡി. സത്യൻ, ഷീഫർ എന്നിവർ സംസാരിച്ചു. സലിം രാജ് ഉപഹാരം കൈമാറി. ജേക്കബ് കടവിൽ മറുപടിപ്രസംഗം നടത്തി.ജോയന്റ് കൺവീനർ ഷിബു കെ. മാത്യു നന്ദി പറഞ്ഞു.

Tags:    
News Summary - Focus bid farewell to Jacob Kadavil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.