Posted On
date_range Updated On
date_range 29 വിമാനങ്ങളിൽ 5229 വിദേശികൾ തിരിച്ചുപോയി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ബുധനാഴ്ച 29 വിമാനങ്ങളിൽ 5229 വിദേശികൾ തിരിച്ചുപോയി. ഇന്ത്യ, ഇൗജിപ്ത്, സുഡാൻ, യു.എ.ഇ, ഖത്തർ, അമേരിക്ക, ലെബനൻ, ജോർഡൻ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കാണ് സർവിസ് ഉണ്ടായിരുന്നത്. ഇന്ത്യയിലേക്ക് 12 വിമാനങ്ങളും ഇൗജിപ്തിലേക്ക് ആറ് വിമാനങ്ങളും സുഡാനിലേക്ക് രണ്ട് വിമാനവും ലെബനനിലേക്ക് രണ്ട് വിമാനവും യു.എ.ഇയിലേക്ക് രണ്ട് വിമാനവും ഖത്തർ, അമേരിക്ക, ജോർഡൻ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്ക് ഒാരോ വിമാനവുമാണുണ്ടായിരുന്നത്. ഇന്ത്യയിൽ മുംബൈ, ഫൈസാബാദ് (മൂന്ന് വിമാനങ്ങൾ), തിരുച്ചിറപ്പള്ളി, ജയ്പുർ, കൊച്ചി (രണ്ട് വിമാനങ്ങൾ), ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.