Posted On
date_range Updated On
date_range 27 വിമാനങ്ങളിൽ 4,815 വിദേശികൾ തിരിച്ചുപോയി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ബുധനാഴ്ച 27 വിമാനങ്ങളിൽ 4815 വിദേശികൾ തിരിച്ചുപോയി. എട്ടുരാജ്യങ്ങളിലെ പൗരന്മാരാണ് നാടണഞ്ഞത്. ഇന്ത്യ, ഇൗജിപ്ത്, ഖത്തർ, നേപ്പാൾ, ലബനാൻ, തുർക്കി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കായിരുന്നു വിമാന സർവിസ്. ഇന്ത്യയിലേക്ക് 11ഉം ഇൗജിപ്തിലേക്ക് എട്ടും യു.എ.ഇയിലേക്ക് രണ്ടും നേപ്പാളിലേക്ക് രണ്ടും ഖത്തർ, ലബനാൻ, തുർക്കി, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് ഒാരോ വിമാനങ്ങളും ആണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ ഗയ, മുംബൈ (രണ്ട് വിമാനങ്ങൾ), ഫൈസാബാദ് (രണ്ട് വിമാനങ്ങൾ), ജയ്പൂർ (രണ്ട് വിമാനങ്ങൾ), ലഖ്നോ, കൊച്ചി, തിരുച്ചിറപ്പള്ളി, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്കാണ് വിമാന സർവിസ് ഉണ്ടായിരുന്നത്. കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, ഇൻഡിഗോ, ഗോ എയർ എന്നിവയാണ് ചാർേട്ടഡ് സർവിസ് നടത്തിയത്. വന്ദേ ഭാരത് ദൗത്യത്തിലെ ഒരു വിമാനവും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.