കുവൈത്ത് സിറ്റി: വ്യാജ റെസിഡൻഷ്യൽ വിലാസങ്ങൾ സൃഷ്ടിച്ച് സിവിൽ ഐ.ഡി കാർഡുകൾ നേടിയ കേസിൽ, ഒരു പ്രവാസി ഉൾപ്പെടെ അഞ്ച് പേർക്ക് തടവുശിക്ഷ. വ്യാജരേഖ ചമക്കൽ, കൈക്കൂലി വാങ്ങൽ, ഔദ്യോഗിക രേഖകൾ വ്യാജമായി തയാറാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ജീവനക്കാരും ഒരു പ്രവാസി കമ്പനി പ്രതിനിധിയും ഉൾപ്പെടെയാണ് പ്രതികൾ. പാസിയിലെ രണ്ട് ജീവനക്കാർക്കും ഒരു പ്രവാസി പ്രതിനിധിക്കും അഞ്ച് വർഷം വീതം തടവും, അക്കൗണ്ടന്റിനും മറ്റൊരു കമ്പനി പ്രതിനിധിക്കും മൂന്ന് വർഷം കഠിനതടവും കോടതി വിധിച്ചു. കൈക്കൂലി വാങ്ങി സിവിൽ ഐ.ഡി കാർഡുകൾ നൽകാനും വിലാസങ്ങൾ വ്യാജമായി മാറ്റാനും സംഘം ശ്രമിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വ്യാജ വാടക കരാറുകൾ കെട്ടിച്ചമച്ചതും ചിലരുടെ അറിവില്ലാതെ വിലാസങ്ങൾ ചേർത്തതും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.