Posted On
date_range Updated On
date_range കുവൈത്തിൽ വീട്ടിൽ തീപിടുത്തം: അഞ്ച് മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും തീപിടിത്ത ദുരന്തം. ജലീബ് അൽ ഷുയൂഖിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തം അഞ്ച് പേരുടെ മരണത്തിന് കാരണമായതായി കുവൈത്ത് ഫയർ ഫോഴ്‌സ് (കെ.എഫ്.എഫ്) അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. സുമൂദ് സെൻട്രൽ, അരിദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലെത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇടപ്പെട്ടു. വൈകാതെ തീ അണക്കുകയും മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി അഗ്നി സുരക്ഷയും പ്രതിരോധ നടപടികളും പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.