Posted On
date_range Updated On
date_range നിരോധിത മേഖലയിൽ മത്സ്യബന്ധനം: മൂന്നുപേർ പിടിയിൽ
കുവൈത്ത് സിറ്റി: നിരോധിത അൽ ഹൈഷാൻ മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് പേർക്കെതിരെ നടപടി. അൽ ഹൈഷാൻ മറൈൻ മേഖലയിൽ മൂന്നുപേർ ബോട്ടിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി ഓപറേഷൻസ് റൂമിന് ലഭിച്ച റിപ്പോർട്ടിൽ കോസ്റ്റ് ഗാർഡ് ഇടപെടുകയായിരുന്നു.
പരിശോധനയിൽ നിരോധിത സീസണിൽ പിടികൂടിയ മത്സ്യങ്ങളും വലകളും കണ്ടെത്തി. പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.