കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി ബാ​ച്‍ല​ർ ക്ലി​നി​ക്കു​മാ​യി മെ​ട്രോ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി ബാ​ച്‍ല​ർ ക്ലി​നി​ക് എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച് സ്വ​കാ​ര്യ ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സാ​ൽ​മി​യ ഈ​സ അ​ൽ ഖ​ത്താ​മി സ്ട്രീ​റ്റി​ലെ മെ​ട്രോ ബ്രാ​ഞ്ചി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ത്തോ​ടെ ബാ​ച്‍ല​ർ​മാ​ർ​ക്ക് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വെ​ള്ളി​യാ​ഴ്‌​ച​ക​ളി​ൽ ര​ണ്ടു ദീ​നാ​ർ മാ​ത്രം ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ഫീ​സ്, മ​റ്റു സ​ർ​വി​സു​ക​ൾ​ക്ക് 25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. ചെ​റി​യ വ​രു​മാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബാ​ച്‍ല​ർ ക്ലി​നി​ക്കി​ന് തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​ആ​നു​കൂ​ല്യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - first-time-Bachelor-Clinic-Kuwait-metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.