കുവൈത്ത് സിറ്റി: അഹ്മദിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് പരിക്കേറ് റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അഹ്മദിയിൽ പെട്രോളിയം കമ്പനി ജീവനക്കാർ താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റയാളെ അഹ്മദി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ടു പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.
അഹ്മദിയിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. സാൽമിയയിൽ കെട്ടിടത്തിെൻറ ബേസ്മെൻറിലുണ്ടായ തീപിടിത്തം അഗ്നിശമന സേന അണച്ചു. ആർക്കും പരിക്കേറ്റില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് സാമ്പത്തിക നഷ്ടമുണ്ടായി. തെക്കൻ സാൽമിയ, ഹവല്ലി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.