Posted On
date_range Updated On
date_range അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല; 39 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഫയർ ഫോഴ്സ്
കുവൈത്ത് സിറ്റി: അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 39 സ്ഥാപനങ്ങൾ കുവൈത്ത് ഫയർ ഫോഴ്സ് അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. സ്ഥാപനങ്ങൾക്ക് നേരത്തെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
എന്നാൽ നിയമങ്ങൾ പാലിക്കാതിരുന്നതിനാലാണ് കടകൾ അടച്ചുപൂട്ടിയതെന്ന് ജനറൽ ഫയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് വ്യക്തമാക്കി. രാജ്യത്ത് തീപിടിത്ത കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കെട്ടിടങ്ങളിലേയും സ്ഥാപനങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന ഫയർ ഫോഴ്സ് ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.