കുവൈത്ത് സിറ്റി: പുതിയ എയർപോർട്ട് പ്രോജക്ടിൽ (ടി-2) അഗ്നിശമന വകുപ്പിന്റെ ഓഫിസ് തുറന്നു. പദ്ധതിയുടെ നടത്തിപ്പ്, പൂർത്തീകരണം, സുരക്ഷ എന്നിവയുടെ തുടർനടപടികളുടെ ഭാഗമായാണ് ഓഫിസ് തുറക്കുന്നത്.
ഫയർഫോഴ്സിന്റെ ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിലാണ് പുതിയ ഓഫിസ് തുറന്നത്. വിമാനത്താവള പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നത് വരെ സുരക്ഷാ-അഗ്നിപ്രതിരോധ മേഖലയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും എൻജിനീയർമാരുടെയും ഒരു സംഘം അഗ്നിശമന ഓഫിസിൽ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.