Posted On
date_range Updated On
date_range ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 65 പേരെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: ബഹുനില കെട്ടിടത്തിെൻറ ഫ്ലാറ്റിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി.
സാൽമിയയിലെ ആറുനില കെട്ടിടത്തിലെ നാലാം നിലയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
സാൽമിയ, ഹവല്ലി എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സ് യൂനിറ്റുകൾ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ 65 താമസക്കാരെ ഒഴിപ്പിച്ചു. ആളപായമുണ്ടായില്ല. ഫ്ലാറ്റിലെ സാധനസാമഗ്രികൾ കത്തിനശിച്ചതിനാൽ സാമ്പത്തിക നഷ്ടം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.