Posted On
date_range Updated On
date_range ഹവല്ലിയിൽ അപ്പാർട്മെന്റിൽ തീപിടിത്തം; ഒരാൾക്ക് പരിക്കേറ്റു
കുവൈത്ത് സിറ്റി: ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.