Posted On
date_range Updated On
date_range മിന അബ്ദുല്ലയിൽ പേപ്പർ ഉൽപ്പന്ന ഫാക്ടറിയിൽ തീ പിടിച്ചു
കുവൈത്ത് സിറ്റി: മിന അബ്ദുല്ലയിൽ പേപ്പർ ഉൽപ്പന്ന ഫാക്ടറിയിൽ തീ പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ പോർട്ട് ഭാഗത്തെ ഫാക്ടറിയിയിലാണ് സംഭവം. അബ്ദുല്ല പോർട്ട്, ഉമ്മുൽ ഹൈമാൻ, ഫഹാഹീൽ, ബൈറഖ്, ഇസ്നാദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി പ്രതിരോധ നടപടികൾ ആരംഭിച്ചു.
തീ കൂടുതൽ വ്യാപിക്കുന്നതിന് നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.