Posted On
date_range Updated On
date_range അപ്പാർട്മെന്റിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഫർവാനിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
അപകടത്തിൽ രണ്ടുപേർക്ക് ശ്വാസംമുട്ടൽ സംഭവിക്കുകയും അവരെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറുകയും ചെയ്തു.
ഫർവാനിയ സുബ്ഹാൻ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തിയതായും വൈകാതെ തീ നിയന്ത്രിച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.