കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. പത്തനംതിട്ട ചെറുകുന്നം ആനയടി സ്വദേശി വി. ജയന്റെയും കോഴിക്കോട് കല്ലായി സ്വദേശിനി അസ്മാബി പൊറ്റമ്മലിന്റെയും കുടുംബത്തിന് രണ്ട് ലക്ഷം വീതവും കൊല്ലം കൈതക്കോട് സ്വദേശിനി ജയകുമാരി ബാബുവിന്റെ കുടുംബത്തിന് മൂന്നുലക്ഷവുമാണ് കൈമാറിയത്.
ഡിസംബർ, ജനുവരി മാസത്തിലെ കാമ്പയിൻ കാലയളവിൽ ഒരു വർഷത്തേക്കാണ് ഒരുമ അംഗത്വം നൽകുക. കാമ്പയിൻ കാലയളവ് കഴിഞ്ഞാൽ അംഗത്വം ലഭിക്കില്ല. ഒരുമ അംഗം മരണപ്പെട്ടാൽ അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ടുമുതൽ അഞ്ചു ലക്ഷം രൂപവരെ കുടുംബത്തിന് സഹായധനം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, ഡയാലിസിസ് ചികിത്സകൾക്ക് ധനസഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, ഡയാലിസിസ് ചികിത്സകൾക്ക് 25,000 രൂപയുമാണ് സഹായം ലഭിക്കുക. കൂടാതെ വിവിധ വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിസ്കൗണ്ടുകളും മറ്റു ആനുകൂല്യങ്ങളും ഒരുമ അംഗങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.