ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: രാജ്യത്തെ ധനകാര്യ അന്വേഷണ യൂനിറ്റിന്റെ മേൽനോട്ടം ആഭ്യന്തര മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന് കൈമാറി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇക്കാര്യത്തിൽ ധനമന്ത്രിക്ക് നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും ശൈഖ് തലാൽ ഏറ്റെടുക്കും. നിലവിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമാണ് ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.