കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റി ഓട്ടോമാറ്റഡ് സർവിസ് ഉപയോഗപ്പെടുത്തുന്നതിന് ഫീസ് ഈടാക്കുന്നത് പരിഗണനയിൽ. ഇതുസംബന്ധിച്ച് അധികൃതർ ചർച്ച നടത്തുന്നതായി അതോറിറ്റിയിലെ ഇൻഫോ സിസ്റ്റംസ് വിഭാഗം ഡയറക്ടർ എൻജി. റബാബ് അൽ ഒസൈമിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മുതൽ അതോറിറ്റിയുടെ അശ്അൽ സേവനങ്ങൾക്ക് നിശ്ചിത തുക ഈടാക്കുന്നത് സംബന്ധിച്ചാണ് ചർച്ചകൾ. ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചശേഷം പേപ്പർ ജോലികൾ നിർത്തിവച്ചിരിക്കുന്നു. നിലവിലെ ഒാേട്ടാമേറ്റഡ് സംവിധാനം നവീകരിച്ച് കൂടുതൽ എളുപ്പമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഏകീകൃത ഗൾഫ് ഗൈഡിനെ അടിസ്ഥാനമാക്കി പുതിയ തലക്കെട്ടുകളും തൊഴിലുകളും സ്വീകരിക്കുന്നതുമായി ചേർന്ന് 140 ഇലക്ട്രോണിക് സേവനങ്ങൾ ക്രമേണ നടപ്പാക്കുമെന്ന് മാൻപവർ അതോറിറ്റി അധികൃതർ അറിയിച്ചു. ഇലക്ട്രോണിക് സേവനം അഞ്ചാം ഘട്ടത്തിലേക്ക് മാറുന്നതോടെ ഇതിൽ ലഭിക്കുന്ന സേവനങ്ങൾ തൊഴിൽ വകുപ്പുകളിൽ ലഭ്യമല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.