മിതമായ നിരക്കിൽ പത്തു സമഗ്ര ആരോഗ്യ പരിശോധനയുമായി ഫർവാനിയ മെട്രോ മെഡിക്കൽ

കുവൈത്ത് സിറ്റി: മിതമായ നിരക്കിൽ സമഗ്ര ആരോഗ്യ പരിശോധനയുമായി കുവൈത്തിലെ പ്രമുഖ ആരോഗ്യസേവന സഥാപനമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ ക്ലിനിക്ക്. സാമ്പത്തികമായി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മിതമായ നിരക്കിൽ 10 വ്യത്യസ്ത ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ മെട്രോ മെഡിക്കൽ കെയർ പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ ഈ പ്രത്യേക പാക്കേജുകൾ ലഭ്യമാകും.

പ്രമേഹം, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, വിറ്റാമിൻ കുറവ്, രക്തസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് വിവിധ പാക്കേജുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, ക്രിയാറ്റിനിൻ, എ.എൽ.ടി , കമ്പ്ലീറ്റ് ബ്ലഡ് കൌണ്ട് , ഇ.സി.ജി , തൈറോയ്ഡ് പ്രൊഫൈൽ ,യൂറിൻ അനാലിസിസ് തുടങ്ങിയ പ്രധാന പരിശോധനകൾ കുറഞ്ഞ നിരക്കിൽ ഇതുവഴി ലഭ്യമാകും.

 

‘ആരോഗ്യ പരിശോധന ഒരു ചെലവല്ല, ഭാവിയിലേക്കുള്ള ഏറ്റവും വിലമതിക്കാനാകാത്ത നിക്ഷേപമാണ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പദ്ധതി. ചെറിയ ആരോഗ്യ പരിശോധന നാളത്തെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന സന്ദേശം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നു.

ആരോഗ്യ സേവനം സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന സ്ഥാപനമാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പ്. ഒരു ദശാബ്ദത്തിലേറെയായി കുവൈത്തിലെ വിവിധ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന മെട്രോ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മാനേജ്‌മന്റ് പറഞ്ഞു.

കുറഞ്ഞ നിരക്കിലുള്ള ചികിത്സാ സേവനങ്ങൾ, ബോധവത്കരണ ക്യാമ്പുകൾ, സൗജന്യ ആരോഗ്യ പരിശോധനകൾ, ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ, പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളാണ് മെട്രോ നൽകിവരുന്നത്. ഇതിന്റെ തുടർച്ചയാണ് പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ. തുടർന്നും കൂടുതൽ ജനകീയ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുമെന്ന് മെട്രോ മാനേജ്മെന്റ് വ്യക്തമാക്കി.

Tags:    
News Summary - Farwaniya Metro Medical offers 10 comprehensive health checks at affordable prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.