സ്ക​റി​യ ജോ​ണി​നും സ​ജി​ത സ്ക​റി​യ​ക്കും ക​ല കു​വൈ​ത്ത് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

സ്കറിയ ജോണിനും സജിത സ്കറിയക്കും യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കല കുവൈത്തിന്റെ മുതിർന്ന അംഗവും അബ്ബാസിയ സി യൂനിറ്റ് അംഗവുമായ സ്കറിയ ജോണിനും കല കുവൈത്ത് മുൻ കേന്ദ്ര സഹഭാരവാഹിയും വനിതവേദി കുവൈത്ത് പ്രസിഡന്റുമായ സജിത സ്കറിയക്കും സംഘടന യാത്രയയപ്പ് നൽകി. ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു.

ട്രഷറർ അജ്നാസ്, കലാവിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, ലോക കേരളസഭ അംഗം ആർ. നാഗനാഥൻ, മേഖല സെക്രട്ടറിമാരായ ഹരിരാജ്‌, റിച്ചി കെ. ജോർജ്, ഷൈജു ജോസ്, ഫഹാഹീൽ മേഖല പ്രസിഡന്റ് പ്രസീദ് കരുണാകരൻ, വനിതവേദി കുവൈത്ത് ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ, കെ.എം.എഫ് സെക്രട്ടറി ബെൻസിൽ, ബാലവേദി അബ്ബാസിയ മേഖല പ്രസിഡൻറ് ഡെന്നിസ് സാമുവൽ, ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി കൺവീനർ ജിതേഷ്, മുൻ ഭാരവാഹികളായ ടി.കെ. സൈജു, സുഗതകുമാർ, കെ. വിനോദ്, നിസാർ കൊണ്ടോട്ടി, സി. കൃഷ്ണൻ, മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കലയുടെ ഉപഹാരം ജനറൽ സെക്രട്ടറി ജെ. സജിയും ബാലവേദിയുടെ ഉപഹാരം കേന്ദ്ര ജോയന്റ് സെക്രട്ടറി അഭിരാമി അജിത്തും ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് ഡെന്നിസ് സാമുവലും കൈമാറി. ഉപരി പഠനത്തിനായി നാട്ടിലേക്കു പോകുന്ന ബാലവേദി മുൻ കേന്ദ്ര വൈസ് പ്രസിഡന്റ് അദ്വെത് സജിക്ക് ബാലവേദിയുടെ ഉപഹാരം ബാലവേദി സാൽമിയ മേഖല രക്ഷാധികാരി കൺവീനർ ജോർജ് തൈമണ്ണിൽ കൈമാറി. കല കുവൈത്ത് ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ് നന്ദി പറഞ്ഞു.

Tags:    
News Summary - farewell to Scaria John and Sajitha Scaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.