കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന് കുവൈത്ത് വനിത ജോയൻറ് സെക്രട്ടറി അഞ്ജു സ്മിജിത്തിന് യാത്രയയപ്പ് നല്കി. പ്രസിഡൻറ് ഷെറിന് മാത്യൂ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് സന്തോഷ് കുമാര്‍ ഉപഹാരം കൈമാറി.
എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രകാശന്, റോയി, ദീപു അഗസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ജു മറുപടി പ്രസംഗം നടത്തി.
ട്രഷറര്‍ ഹരീന്ദ്രന്‍ സ്വാഗതവും വനിത വൈസ് ചെയര്‍പേഴ്സണ്‍ പ്രിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.