അബ്ദുല്ല മൗലവിക്ക് കെ.എം.സി.സി നാദാപുരം മണ്ഡലം
കമ്മിറ്റി മൊമെന്റോ കൈമാറുന്നു
Posted On
date_range Updated On
date_range അബ്ദുല്ല മൗലവിക്ക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന അബ്ദുല്ല മൗലവിക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ മൊമെന്റോ കൈമാറി. ഇ.കെ. റഫീഖ് ഷാൾ അണിയിച്ചു. മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ല കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.