കബദ് മലയാളി അസോസിയേഷൻ ഏലിയാസ് കുര്യാക്കോസിന് നൽകിയ യാത്രയയപ്പ്
എസ്.എം. മുഹമ്മദ് ശരീഫിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: 42 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ എസ്. മുഹമ്മദ് ശരീഫിന് യാത്രയയപ്പ് നൽകി. യോഗം മുൻ പ്രസിഡന്റ് ഹസൻ ചാലക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. അർഷാദ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഹാഷിം പാറമ്മൽ മെമന്റോ നൽകി. ഗഫൂർ അത്തോളി, റിയാസ് ഒമാൻ, കെ.പി. നാസർ, ടി. ലത്തീഫ്, എ.കെ. ഹുസൈൻ, മുഹമ്മദ് പുനത്തിൽ, സി.കെ. ആരിഫ്, യൂസുഫ് മാട്ടുവയൽ, റഫീഖ് താജ് തുടങ്ങിയവർ സംസാരിച്ചു. എസ്.എം. മുഹമ്മദ് ശരീഫ് മറുപടി പറഞ്ഞു. എച്ച്.എം. ഫൈസൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എം.കെ. സുജാഹുദ്ദീൻ സ്വാഗതവും സെക്രട്ടറി ജിൽഷാദ് ആർ.കെ. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.