നാഫോ ഗ്ലോബൽ കുവൈത്ത് കുടുംബ സംഗമവും വിദ്യാർഥികൾക്കുള്ള യാത്രയയപ്പും
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കുവൈത്ത് ഉപരിപഠനാർഥം കുവൈത്ത് വിട്ടു പോകുന്ന വിദ്യാർഥികളുടെ യാത്രയയപ്പും കുടുംബസംഗമവും നടത്തി. മുതിർന്ന വനിത അംഗങ്ങളായ ജയലക്ഷ്മി പ്രമോദ്, ലേഖ സുരേഷ്, സ്മൃതി മാധവൻ, സുനിത വിജയകൃഷ്ണൻ, സജിത മധു മേനോൻ, ജൂലി നവീൻ, സുരേഖ മുരളി എന്നിവർ ഭദ്രദീപം തെളിച്ച ചടങ്ങിൽ നക്ഷത്ര, കരിഷ്മ കല്യാണി എന്നിവർ പ്രാർഥന ഗാനം ആലപിച്ചു.
നാഫോ ജനറൽ സെക്രട്ടറി സി.പി. നവീൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അജയ് മോഹൻ നന്ദിയും പറഞ്ഞു. പ്രസിഡന്റ് വിജയകൃഷ്ണൻ, രക്ഷാധികാരി സുനിൽ പറക്കപാടത്ത്, ഡോ. ടി.എ. രമേശ്, സി.പി. നവീൻ എന്നിവർ സംസാരിച്ചു.
അമൃത സഞ്ജയ് നായർ, ദുർഗ സുരേഷ്, ഹാൻസുജ സുനിൽകുമാർ, ലക്ഷ്മി രമേശ്, നിവേദിത അനിൽകുമാർ, ശ്രേയ സുബിൻ നായർ കൂടാതെ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന പോകുന്ന വിദ്യാർഥിനി സ്നിഗ്ധ നമ്പ്യാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പഠനമികവിനുള്ള വിഭാഗത്തിൽ അതുല്യാ ജയദേവൻ, അവികാ നായർ, കൗഷിക് സുമൻ, രോഹിത് എസ്. നായർ എന്നിവർക്ക് ഫലകവും സർട്ടിഫിക്കറ്റും നൽകി.
നാഫോ യങ് അച്ചീവർ അവാർഡ് രോഹിത് എസ്. നായർക്കും അങ്കിത ബിപിനും സമ്മാനിച്ചു. ജിജുന ഉണ്ണി വിദ്യാർഥികളുമായി സംവദിച്ചു. കെ.സി. ഗോപകുമാർ (അഡ്വൈസറി ബോർഡ്), മധു മേനോൻ (ഇ.സി മെംബർ), ജയലക്ഷ്മി പ്രമോദ് (ചീഫ് കോഓഡിനേറ്റർ- ലേഡീസ് വിങ്) എന്നിവർ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. അഭയ് നായർ അവതാരകനായി. ഏപ്രിൽ 18ന് നടത്തുന്ന സംഗീത പരിപാടി രാജീവ് നായർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.