കെ.​വി. ഷാ​ജി​ക്ക് ഐ.​എ​സ്.​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ജ​യ​കൃ​ഷ്ണ കു​റു​പ്പ് സ്നേ​ഹോ​പ​ഹാ​രം

ന​ൽ​കു​ന്നു

കെ.വി. ഷാജിക്ക് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം (ഐ.എസ്.കെ) കുവൈത്ത് ചാപ്റ്ററിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.വി. ഷാജിക്ക് യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.ജി. ബിനു, മനോജ് മാവേലിക്കര, നമോ ശ്രീനിവാസൻ, കെ.ആർ. ബൈജു, മോഹനകുമാർ, കെ. ഗോപിനാഥൻ, സുജീഷ് പി. ചന്ദ്രൻ, കെ.ടി. ഗോപകുമാർ, കെ.എസ്. അജിത്ത് കുമാർ, അഷ്റഫ് വിതുര എന്നിവർ സംസാരിച്ചു. പി.ജി. ബിനു കെ.വി. ഷാജിയെ പൊന്നാടയണിയിച്ചു. പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് സ്നേഹോപഹാരം നൽകി. കെ.വി. ഷാജി മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ജിനേഷ് ജീവലൻ സ്വാഗതവും ട്രഷറർ പി.എം. നായർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.