മെട്രോ മെഡിക്കൽ തക്കാര ഗ്രൂപ് അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്, തക്കാര ഗ്രൂപ് അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. തക്കാരയുടെ ഫഹഹീൽ റീജനൽ ഓഫീസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ, കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എന്നിവർ ചേർന്ന് തക്കാര ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ്, ഓപ്പറേഷൻസ് മാനേജർ വിവേക് വത്സൻ എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
തക്കാര ഗ്രൂപ് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു, സീനിയർ അക്കൗണ്ടന്റ് റവൂഫ് എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്. ഡിജിറ്റൽ എക്സ്-റേ, എം.ആർ.ഐ സ്കാനുകൾ, സി.ടി. സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ തക്കാര ഗ്രൂപ് അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷാലിറ്റി ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ പ്രയോജനപെടുത്താം. ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.