കുവൈത്ത് സിറ്റി: റോഡരികിൽ കിടക്കുന്നയാൾ കൊറോണ വൈറസ് ബാധിച്ച് വീണുപോയതാണെന്ന് വ്യാജ പ്രചാരണം. ഫർവാനിയയിൽ കടുത്ത പുറംവേദന കാരണം റോഡരികിലെ നടപ്പാതയിൽ കിടന്നയാളുടെ ദൃശ്യമാണ് വൈറസ് ബാധയെന്ന രീതിയിൽ പ്രചരിച്ചത്.
ഇയാൾക്ക് പുറംവേദനയായിരുന്നുവെന്നും ചികിത്സ നൽകിയെന്നും വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിെൻറ ട്വീറ്റ് ഉണ്ട്. ഫർവാനിയ ഒമരിയ ഭാഗത്ത് സിഗ്നലിന് സമീപം അവശനായി കിടന്നയാളുടെ വിഡിയോ ആണ് പ്രചരിച്ചത്. ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ ധാരാളമാണ്. വാർത്തകൾ ആധികാരിക ഉറവിടങ്ങളിൽനിന്നാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.