കുവൈത്ത് സിറ്റി: ഫൈലക ദ്വീപിൽ പുരാതന മുസ്ലിം പള്ളിയുടെ അവശിഷ്ടം കണ്ടെത്തി. ആഗ്ന ിയെസ്ക ബിൻകോവ്സ്കയുടെ നേതൃത്വത്തിലുള്ള പോളിഷ് പുരാവസ്തുഗവേഷണ സംഘമാണ് ഖറായിബ് അൽ ദശ്ത് ഭാഗത്ത് 200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുരാതന മുസ്ലിം ആരാ ധനാലയത്തിെൻറതെന്ന് കരുതുന്ന അവശിഷ്ടം കണ്ടെത്തിയത്. രണ്ട് മിഹ്റാബുകളും വിവിധ കള്ളികളായിത്തിരിച്ച നിർമാണാവശിഷ്ടവുമാണ് ഭൂനിരപ്പിൽനിന്ന് ഒന്നര മീറ്റർ താഴ്ചയിൽ കണ്ടത്. ഒരു മിഹ്റാബിന് ഒരു മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരമുണ്ട്.
രണ്ടമത്തേത് 0.7 മീറ്റർ വീതിയും 0.4 മീറ്റർ ഉയരവുമുള്ളതാണെന്ന് ആഗ്നിയെസ്ക ബിൻകോവ്സ്ക കുവൈത്ത് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാലഗണന നടത്താൻ പഠനം നടത്തിവരുകയാണ്. ഫൈലക ദ്വീപിെൻറ വടക്കൻ തീരത്താണ് ഖറായിബ് അൽ ദശ്ത്. കുവൈത്ത് സിറ്റിയിൽനിന്ന് 20കി.മീറ്റർ അകലെ പേർഷ്യൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഫൈലക പുരാവസ്തു ഗവേഷകരുടെ ഇഷ്ടതാവളമാണ്. ശിലായുഗത്തോളം പഴക്കമുള്ള ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണിത്. ദ്വീപിെൻറ ചരിത്രത്തിന് ബി.സി മൂവായിരത്തിലെ ദിൽമൂണ് യുഗത്തോളം പഴക്കമുണ്ട്.
1957ല്‍ ഫൈലകയിലെത്തിയ ഡെന്മാര്ക്ക് സംഘമാണ് ആദ്യമായി ദ്വീപില്‍ പര്യവേക്ഷണം ആരംഭിച്ചത്. തുടര്‍ന്ന് 1976ല്‍ ഇറ്റലിയിലെ ഫൈന്സിയാ യൂനിവേഴ്സിറ്റി പര്യവേക്ഷക സംഘം ഫൈലകയില്‍ പര്യവേക്ഷണത്തിനെത്തി. ഇവരാണ് ഖറായിബ് അൽ ദശ്തിലെ പുരാതന അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത്. 2013 മുതൽ കുവൈത്തിൽ പൈതൃക ഖനനം നടത്തുന്ന കുവൈത്ത് പോളിഷ് സംയുക്ത സംഘം ഖറായിബ് അൽ ദശ്തിൽ നാലാമത് സീസൺ പര്യവേക്ഷണം ആരംഭിച്ചത് മാർച്ച് 15 മുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.