Eepresentational Image
Posted On
date_range Updated On
date_range അനധികൃതമായി എക്സ്ഹോസ്റ്റുകള് നിര്മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: അനധികൃതമായി എക്സ്ഹോസ്റ്റുകള് നിർമിക്കുന്ന ഫാക്ടറി അടച്ചുപൂട്ടി. വിൽപനക്കും ഇൻസ്റ്റലേഷനുമായി തയാറാക്കിയ നൂറിലധികം ഹൈഡ്രേറ്ററുകൾ പിടിച്ചെടുത്തതായി അധികൃതര് പറഞ്ഞു. വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് സ്ഥാപനം കണ്ടെത്തിയത്. അമിത ശബ്ദത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് ഘടിപ്പിക്കുന്നത് പരിസ്ഥിതി നിയമത്തിന്റെ ലംഘനമാണെന്ന് അധികൃതര് വ്യക്തമാക്കി. ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് എക്സ്ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.