അതിദാരിദ്ര്യ മുക്തം; കേരളത്തിന് ചരിത്രനേട്ടം -കല കുവൈത്ത്
കുവൈറ്റ് സിറ്റി: അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിച്ചതിലൂടെ കേരളം മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്.
ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയോടൊപ്പം ലോകത്ത് രണ്ടാമത്തെ പ്രദേശമാവുകയും ചെയ്തു കേരളം.
വോട്ടർ പട്ടികയിൽ പേരില്ലാത്ത, റേഷൻ കാർഡ്, ആധാർ കാർഡ് പോലുമില്ലാത്ത ഏറ്റവും അരികുവത്കരിക്കപ്പെട്ട നിരവധി പേരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അവരെ ജീവിക്കാൻ പ്രാപ്തരാക്കിയ പദ്ധതിയാണ് അതി ദാരിദ്ര്യ നിർമാർജന പദ്ധതി. ഇത് വഴി 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കി.
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക കേരളം ഒരിക്കൽ കൂടി പുതിയ ചരിത്രം രചിച്ചതായും സർക്കാറിന് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.