ഫർവാനിയ ഗവർണറേറ്റിൽ ഫുഡ് ആൻഡ് ന്യുട്രീഷൻ ജനറൽ അതോറിറ്റി നടത്തിയ പരിശോധന

കുവൈത്തിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

 കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ച് ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 173 കിലോ ഭക്ഷണ സാധനങ്ങൾ പിടികൂടി. ഫർവാനിയ ഗവർണറേറ്റിലെ സംഭരണ കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. കാലാവധി കഴിഞ്ഞതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തു.

പിടികൂടിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. ജനങ്ങളും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - കുവൈത്തിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.