വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച ഫൈസൽ
വിന്നേഴ്സ് അനുസ്മരണ സംഗമം
കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം മരണപ്പെട്ട ഫൈസല്‍ വിന്നേഴ്സിെൻറ വിയോഗത്തില്‍ അന്ത്യോപചാരമര്‍പ്പിച്ച് കുവൈത്ത് പ്രവാസികള്‍. വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ വിവിധ മേഖലകളില്‍നിന്നും സംഘടനകളെ പ്രതിനിധാനംചെയ്തും നിരവധി പേര് പെങ്കടുത്തു. ഫൈസലിെൻറ വിയോഗം ഉൾക്കൊള്ളാനാകാതെ ചടങ്ങില്‍ സംസാരിച്ചവരില്‍ പലര്‍ക്കും വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ബിസിനസ് കലാകായിക ജീവകാരുണ്യ മേഖലകളിലെല്ലാം ഫൈസല്‍ തീര്‍ത്ത സേവനങ്ങള്‍ ചടങ്ങില്‍ അനുസ്മരിക്കപ്പെട്ടു. വലിയ സൗഹൃദവലയത്തിനുടമയായ ഫൈസല്‍ വിന്നേഴ്സ് വ്യത്യസ്ത മേഖലകളില്‍ നടത്തിയ സേവനങ്ങള്‍ കണക്കാക്കുമ്പോള്‍ യഥാര്‍ഥ വിജയിയായാണ് ഈ ലോകത്തുനിന്നും വിടചൊല്ലിയതെന്നും അനുശോചന സംഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
നാട്ടില്‍നിന്ന് ഫൈസലിെൻറ സഹോദരൻ ഫുആദ്, അബ്ദുല്ല കാദിരി, ഡോ. അമീര്‍, സക്കീര്‍ ഹുസൈന് തുവ്വൂര്‍, ഫൈസല്‍ മഞ്ചേരി, ഒ.കെ. റസാഖ്, സത്താര്‍ കുന്നില്‍, വി.എസ്. നജീബ്, അഷ്റഫ് കാളത്തോട്, റഷീദ് തക്കാര, അബ്ദുറഹീം, ബഷീര്‍ ബാത്ത, അസീസ് തിക്കോടി, ഷൗക്കത്ത് വളാഞ്ചേരി, മഹനാസ് മുസ്തഫ, സമീഉല്ല, കൃഷ്ണന് കടലുണ്ടി, ശുക്കൂര്‍ വണ്ടൂര്‍, ഫൈസല്‍ വടക്കേകാട്, അബു അന്‍ഫാല്‍, സലിംരാജ്, അലക്സ് മാത്യു, വര്‍ദ അന്‍വര്‍, ലായിക് അഹമ്മദ്, അഷ്കര്‍ മാളിയേക്കല്‍, വിനോദ് പെരേര, റസീന മുഹ്യുദ്ദീന്‍, അനിയന് കുഞ്ഞ്, ഖലീലുറഹ്മാന് എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് അന്‍വര്‍ സഇൗദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അന്‍വർ ഷാജി ഏകോപനം നിർവഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ റഫീഖ് ബാബു സ്വാഗതവും ഗിരീഷ് വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.