കുവൈത്ത് സിറ്റി: കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വിദേശ കരുതലിെൻറ 13 ശതമാനത്തോളം സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തെ അവഗണിച്ചെന്ന് ഒ.എൻ.സി.പി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താനും സാമ്പത്തിക സഹായങ്ങൾക്കും നിർദേശം ഇല്ല. പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന ആവശ്യവും ക്ഷേമ, പെൻഷൻ പദ്ധതികളും പരിഗണിക്കപ്പെട്ടില്ല. കോടതി വിധികൾ ഉണ്ടായിട്ടും കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള സഹായത്തിെൻറ വിഷയത്തിലും ഒരു പ്രഖ്യാപനവുമില്ല. കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടം, വരുമാന നഷ്ടം, വിദേശയാത്രാ തടസ്സം, വായ്പ തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ വലിയ പ്രതിസന്ധികളിലൂടെയാണ് സാധരണക്കായ പ്രവാസികൾ കടന്നുപോകുന്നത്. രാജ്യത്തിെൻറ സാമ്പത്തിക ഭദ്രതക്ക് വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിനായി അടിയന്തര പുനരധിവാസ ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്ന് ഓവർസീസ് എൻ.സി.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റ് -ജെ.സി.സി
കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക തകർച്ചയിൽനിന്ന് രക്ഷിച്ച പ്രവാസികളെ ബജറ്റിൽ അവഗണിച്ചതായി ജനത കൾച്ചറൽ സെൻറർ ആരോപിച്ചു.കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരുടെ പുനരധിവാസത്തിനോ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനോ ക്ഷേമപദ്ധതികൾക്കോ ബജറ്റിൽ ഒരു പരിഗണനയും നൽകിയില്ല.കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനതാ കൾച്ചറൽ സെൻറർ കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സമീർ കൊണ്ടോട്ടി, ജനറൽ സെക്രട്ടറി അനിൽ കൊയിലാണ്ടി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.