കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഫയലുകള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിൽ ബാധകമാവുക 2013 മുതലുള്ളവ. രാജ്യത്ത് പുതിയ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ നിലവിൽവന്നത് കണക്കിലെടുത്താണിത്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ മേജർ ജനറൽ തൗഹീദ് അൽ കന്ദരി സഥിരീകരിച്ചു.
അതേസമയം, ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ പ്രവാസികൾക്ക് കാർ സ്വന്തമാക്കുന്നതിന് തടസ്സമില്ലെന്നും തൗഹീദ് അൽ കന്ദരി വ്യക്തമാക്കി. രാജ്യത്തെ പ്രവാസികളുടെ ലൈസൻസ് ഫയലുകൾ പുനഃപരിശോധിക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു.
രണ്ടുവർഷം കുവൈത്തിൽ താമസിച്ചവര്‍ക്കും പ്രതിമാസം 600 ദീനാർ ശമ്പളവും സർവകലാശാല ബിരുദവുമുള്ളവര്‍ക്കാണ് നിലവിൽ രാജ്യത്ത് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. ഇത്തരത്തിൽ അല്ലാത്തവരുടെ ലൈസൻസുകൾ റദ്ദാക്കിയേക്കും. കുറഞ്ഞ ശമ്പളമുള്ള തസ്തികയിലേക്ക് ജോലി മാറിയിട്ടും ലൈസൻസ് മാറ്റാത്തവർ, വീടുകളിലെ ഡ്രൈവറെന്ന പരിഗണനയിൽ നേടിയ ലൈസൻസ് തുടങ്ങിയവരുടെ ലൈസൻസുകൾ ഇതോടെ റദ്ദാകും. നേരത്തെയും ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുകയും ആയിരത്തോളം പേരുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.