പൊലീസ് വാഹനത്തിനു നേരെ വാട്ടർ ബലൂൺ എറിയുന്ന പ്രതി
Posted On
date_range Updated On
date_range കുവൈത്തിൽ പൊലീസ് വാഹനത്തിനു നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിനിടെ പൊലീസ് വാഹനത്തിനു നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊലീസ് വാഹനത്തിന് നേരെ ഇയാൾ വാട്ടർ ബലൂൺ എറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അറസ്റ്റു ചെയ്ത പ്രവാസിയെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഇയാളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.