വിഡിയോയിൽ പതിഞ്ഞ മോഷണ ശ്രമം
Posted On
date_range Updated On
date_range വാഹന മോഷണ ശ്രമം പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: വാഹനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിൽ പ്രചരിച്ച വിഡിയോ ക്ലിപ്പിലെ പ്രവാസി അറസ്റ്റിൽ. റെസ്ക്യൂ പൊലീസ് ഡയറക്ടറേറ്റ് ജനറലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഇയാളെ നാടുകടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഡിയോ ക്ലിപ് ചിത്രീകരിക്കുകയും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചതിനും ആഭ്യന്തര മന്ത്രാലയം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.