ചലനശേഷി നഷ്​ടപ്പെട്ട മലയാളി നാടണയാൻ കൊതിക്കുന്നു

കുവൈത്ത്​ സിറ്റി: ചലനശേഷി ഭാഗികമായി നഷ്​ടപ്പെട്ട മലയാളി നാടണയാൻ കൊതിക്കുന്നു. കൊല്ലം ജില്ലയിലെ പെരുമ്പുഴ രാധ മന്ദിരത്തിൽ രഘുനാഥൻ ഉണ്ണിത്താൻ (51) പെ​െട്ടന്ന്​ നാട്ടിൽ പോവാൻ അധികൃതരുടെ കനിവ്​ തേടുന്നത്​.

കഴിഞ്ഞ ആഴ്ച രക്തസമ്മർദം കൂടിയതിനെ തുടർന്ന് അദ്ദേഹത്തി​​െൻറ വലതു വശം കൈയും കാലും പൂർണ്ണമായും ചലന ശേഷി നഷ്​ടപ്പെട്ട് പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ പ്രയാസപ്പെട്ട്​ മുറിയിൽ കിടക്കുകയാണ്.

ഒരാഴ്​ച കുവൈത്തിൽ ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹം ​ഇപ്പോൾ ഡിസ്​ചാർജ്​ ആയി മുറിയിൽ കഴിയുകയാണ്​. നാട്ടിൽ പോവാനായി ഇന്ത്യൻ എംബസിയിലും (reg no 6560) നോർക്കയിലും (reg: no-27271) രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. പക്ഷേ ഇതുവരെയും എംബസിയിൽനിന്നും ആരും വിളിച്ചിട്ടില്ല. കുവൈത്തിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. കോവിഡ് 19 ദുരന്ത കാലമായതിനാൽ വൈറസ് വ്യാപന ഭീതിയിലാണ്​ ഇദ്ദേഹം.

പരസഹായം പോലും സാധ്യമല്ലാത്ത ഈ സാഹചര്യത്തിൽ എത്രയും വേഗം നാട്ടിൽ കൊണ്ട് പോകാൻ എംബസിയുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർഥിക്കുകയാണ്​ ഇദ്ദേഹം. ഫോൺ: 00965 66093170.

Tags:    
News Summary - Expat Who Wants to Return India -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.