ദേ​ശീ​യ സൈ​നി​ക സേ​വ​ന​ നിയമത്തി​ൽ ഭേ​ദ​ഗ​തി

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ സൈ​നി​ക സേ​വ​ന​ത്തെ​ക്കു​റി​ച്ചു​ള്ള നി​യ​മ​ത്തി​ൽ കു​വൈ​ത്ത് സാ​യു​ധ സേ​ന ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി. പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം, 2012 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം ജ​നി​ച്ച 18 വ​യ​സ്സ് തി​ക​യു​ന്ന എ​ല്ലാ കു​വൈ​ത്ത് പു​രു​ഷ​ന്മാ​ർ​ക്കും ദേ​ശീ​യ സൈ​നി​ക സേ​വ​നം നി​ർ​ബ​ന്ധ​മാ​ണ്.

നി​യ​മി​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ സേ​വ​ന കാ​ല​യ​ള​വി​ൽ ശ​മ്പ​ളം, അ​ല​വ​ൻ​സു​ക​ൾ, ബോ​ണ​സു​ക​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ നി​ല​നി​ർ​ത്ത​ൽ ഭേ​ദ​ഗ​തി​ക​ൾ വ​ഴി ഉ​റ​പ്പാ​ക്കു​ന്നു. ദേ​ശീ​യ സേ​വ​ന​ത്തി​ന്റെ ദൈ​ർ​ഘ്യ​വും വ്യ​ക്തി​യു​ടെ യ​ഥാ​ർ​ഥ തൊ​ഴി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കും.

ഏ​ക മ​ക​നെ സൈ​നി​ക സേ​വ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക, കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന അ​തേ ഇ​ള​വു​ക​ൾ കു​വൈ​ത്ത് കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി ഫ​യ​ർ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക. 18 വ​യ​സ്സ് തി​ക​യു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ല​യ​ള​വ് 60 ദി​വ​സ​ത്തി​ൽ​നി​ന്ന് 180 ദി​വ​സ​മാ​യി നീ​ട്ടു​ക എ​ന്നി​വ​യാ​ണ് മ​റ്റു മാ​റ്റ​ങ്ങ​ൾ. കു​വൈ​ത്ത് ആ​ർ​മി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഗാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് എ​ന്നീ നാ​ല് മേ​ഖ​ല​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് റി​ക്രൂ​ട്ട്മെ​ന്റു​ക​ൾ നി​യോ​ഗി​ക്കാ​ൻ ദേ​ശീ​യ സൈ​നി​ക സേ​വ​ന അ​തോ​റി​റ്റി​ക്ക് ഈ ​ഭേ​ദ​ഗ​തി അ​ധി​കാ​രം ന​ൽ​കു​ന്നു.

Tags:    
News Summary - Exclusion in the National Military Service Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.