Posted On
date_range Updated On
date_range ജലീബിൽ വാണിജ്യ മന്ത്രാലയത്തിന്റെ മിന്നൽ പരിശോധന; 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 152 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ 10 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 152 നിയമലംഘന റിപ്പോർട്ടുകൾ നൽകി. പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
ഫർവാനിയ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു സംഘവും ഫർവാനിയ, ജഹ്‌റ എമർജൻസി ടീമുകളെയും പ്രതിനിധീകരിക്കുന്ന വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തിയത്.
വാണിജ്യ ലൈസൻസുകളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതാണ് നടപടികൾക്കു കാരണം. പണമിടപാട് നിരോധിക്കുന്ന തീരുമാനങ്ങൾ പാലിക്കാത്തതിനും നടപടിയെടുത്തി. നിയമലംഘകർക്കെതിരെ നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.