കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം മാനസിക സംഘർഷം വർധിക്കാൻ കാരണമാവുന്നതായി സിമ്പോസിയം. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘മാനസികാരോഗ്യം മൗലികാവകാശമാണ്’ തലക്കെട്ടില്‍ നടത്തിയ സിമ്പോസിയത്തിലാണ് അഭിപ്രായം. രാജ്യത്ത് വിഷാദരോഗികള്‍ കൂടുന്നതായും സിമ്പോസിയത്തിൽ വ്യക്തമാക്കി.
കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ രാജ്യത്ത് പ്രതിവർഷം 20 ശതമാനം ആളുകളെ വിഷാദരോഗം ബാധിക്കുന്നതായി കണ്ടെത്തി. കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. രോഗികളുടെയും ഡോക്ടർമാരുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന മാനസികാരോഗ്യ നിയമം നടപ്പാക്കിയ സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.