കുവൈത്ത് സിറ്റി: വാഹനങ്ങളിൽ ഉയർന്ന ശബ്ദമുണ്ടാക്കി സഞ്ചരിക്കുന്നതും അതിനായി രൂപമാറ്റം വരുത്തുന്നതും നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. രൂപമാറ്റം വരുത്തുന്നത് വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കും. ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെയും നടപടിയെടുക്കും.
ഇവ അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് വ്യക്തമാക്കി. സൈലൻസറുകൾ മാറ്റുന്നത് വാഹന രജിസ്ട്രേഷൻ ലംഘനമാണ്. ഇത്തരത്തിലുള്ള വാഹനയുടമക്ക് കനത്ത പിഴ ചുമത്തും. അതിനിടെ, വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ ഇത്തരം നിയലംഘനത്തിന് സഹായം നൽകുന്ന നിരവധി കമ്പനികളും വർക്കുഷോപ്പുകളും കണ്ടെത്തി.
ഇവ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പാഞ്ഞുപോവുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.