Posted On
date_range Updated On
date_range എല്ലാം ഡിജിറ്റലാണ്; സുരക്ഷ സംവിധാനം ശക്തിപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മാനവ വിഭവശേഷി, വിവരസാങ്കേതിക മേഖലകൾ നവീകരിക്കുന്ന നടപടികളാണ് തുടരുന്നത്.
എല്ലാ ഫീൽഡ് വിഭാഗങ്ങൾക്കും സംയോജിത സാങ്കേതിക പിന്തുണ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. വേഗത്തിലുള്ള ഏകോപനവും പ്രവർത്തന കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. സുരക്ഷാ ആവശ്യങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.