ഫൈസൽ ഹംസ (മെട്രോ മെഡിക്കൽ ​ഗ്രൂപ്​)

ഒാരോ വിയോഗവും വേദനയാണ്​

കുവൈത്തിൽ കൊറോണ എന്ന പേര് തുടക്കത്തിൽ കേൾക്കുമ്പോൾ ചൈനയിൽ മാത്രമുള്ള ഒരു രോഗാവസ്ഥ എന്നനിലയിൽ ഇവിടെ അതത്ര കാര്യമാക്കേണ്ടതില്ല എന്ന രീതിയിലായിരുന്നു കണ്ടത്. മെഡിക്കൽ സെൻററിലേക്ക് വരുന്നവർ ചില രാജ്യങ്ങളിൽ പോയിട്ടുണ്ടോ എന്നു ചോദിച്ച്​ ഇല്ലെന്ന്​ ഉറപ്പു വരുത്തുന്ന രീതി അനുവർത്തിച്ചു. പിന്നീട് കൊറോണ ലോകമെങ്ങും വ്യാപിച്ച്​ മനുഷ്യജീവനുകൾ കവർന്നെടുക്കാൻ തുടങ്ങി. കാര്യങ്ങൾ പരിധിവിടുന്നുവെന്ന്​ തോന്നിത്തുടങ്ങിയപ്പോൾ ഞങ്ങളുടെ ചെയർമാൻ ഹംസ പയ്യന്നൂർ ആദ്യം ചെയ്തത് ഞങ്ങളെയൊക്കെ വിളിച്ച്​ ഒരുമിച്ചുനിർത്തി ഒരു ടീം ഉണ്ടാക്കി ഏത്​ സാഹചര്യ​ത്തെയും അഭിമുഖീകരിക്കാൻ തയാറാക്കുകയായിരുന്നു.

സേവനങ്ങൾ ക്ലിനിക്കിൽ ഒതുങ്ങിയില്ല. സദാ പ്രവർത്തനസജ്ജമായ കോൾ സെൻററിൽ കോളുകൾ വന്നുതുടങ്ങിയപ്പോൾ കുട്ടികൾ​െക്കങ്കിലും ഇത്തിരി ഭക്ഷണം കൊടുക്കാനും പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങാതിരിക്കാനും കഴിയുന്നത്​ ചെയ്യണമെന്ന്​ ടീം ഒന്നാകെ മനസ്സിലുറപ്പിച്ചു. അത്രയധികം കോളുകൾ ഒരു ആശുപത്രിയെന്ന നിലയിൽ വന്നുകൊണ്ടിരുന്ന സമയത്ത്​ ഡോക്ടർമാരും നന്മനിറഞ്ഞ മാലാഖമാരും സേവനസന്നദ്ധതയോടെ അവരുടെ ഉത്തരവാദിത്തം പൂർണമായ അർഥത്തിൽ നിർവഹിച്ചത് ഓർമിക്കാതിരിക്കാൻ കഴിയില്ല. കുടുംബത്തോടൊപ്പമോ ഒറ്റക്കോ താമസിക്കുന്ന ജീവനക്കാർ എല്ലാം ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടേണ്ട ആവശ്യകത ചെയർമാൻ വിശദീകരിച്ചപ്പോൾ എല്ലാവരും സന്തോഷപൂർവം ഉൾക്കൊണ്ടു. ഭക്ഷണകിറ്റുകളും മരുന്നുകളും തയാറാക്കി.

വാഹനമുള്ളവർ സഹപ്രവർത്തകരോടൊപ്പം കുവൈത്തിൽ അ​േങ്ങാളമിങ്ങോളം ഭക്ഷണകിറ്റുകൾ എത്തിച്ചു. ചെയർമാൻ, നഴ്സുമാർ എന്നിവർ ഉൾപ്പെടെയുള്ള സംഘം കുവൈത്തി​െൻറ വിവിധഭാഗങ്ങളിൽ ആംബുലൻസിൽ മരുന്നുകൾ എത്തിക്കാനുള്ള കഠിനപ്രയത്​നത്തിലായിരുന്നു.

ഇതൊക്കെ നടക്കു​േമ്പാഴും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളും പരി​ശീലനവും ആദ്യമേ സജ്ജമാക്കി. 350ൽപരം ജീവനക്കാർ കോവിഡ്​ രോഗികൾ അടക്കമുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടിവന്നിട്ടും ദൈവാനുഗ്രഹത്താൽ സുരക്ഷിതരായി കഴിയുന്നു​. കോവിഡ്​ കാലം നികത്താവാത്ത നഷ്​ടങ്ങൾ വരുത്തിയിട്ടുണ്ട്​.

സാമ്പത്തിക, സാമൂഹിക ആഘാതങ്ങൾ പ്രധാനമാണെങ്കിലും പ്രിയപ്പെട്ടവരുടെ വിയോഗമാണ്​ ഏറ്റവും വലിയ നഷ്​ടം. അത്​ ഒരിക്കലും നികത്താൻ കഴിയാത്തതുമാണ്​. ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നുവേണ്ട ഒരു സാധാരണ മനുഷ്യ​െൻറ വിയോഗംപോലും അയാളുമായി ബന്ധപ്പെട്ടവർക്ക്​ നികത്താൻ കഴിയാത്ത നഷ്​ടമാണ്​.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നമുക്ക് പ്രിയപ്പെട്ട പലരും വിടവാങ്ങി. കോവിഡ്​ ബാധിച്ചല്ലെങ്കിലും സഹപ്രവർത്തകൻ റഷീദി​െൻറ മരണം മെട്രോ മെഡിക്കൽ കെയർ ജീവനക്കാർക്ക്​ ഏൽപിച്ച ആഘാതം ചെറുതല്ല. കോവിഡ് ലോക്​ഡൗൺ കാലത്ത് ഭക്ഷണക്കിറ്റും മരുന്നും എത്തിക്കാൻ സമയം നോക്കാതെ മുന്നിൽനിന്ന സഹപ്രവർത്തകൻ ആയിരുന്നു റഷീദ്​. ഒാരോ വിയോഗവും വേദനയാണ്​.

ഞങ്ങളുടെ പ്രിയപ്പെട്ടവ​െൻറ വിയോഗം ഞങ്ങളുടെ വേദനയെങ്കിൽ പല മരണങ്ങളും പലരുടെയും തോരാത്ത കണ്ണുനീർ ആണല്ലോ. മഹാമാരിക്കെതിരായ പോരാട്ടത്തിൽ കീഴടങ്ങിയവരുടേത്​ കേവല വിയോഗമല്ല. പ്രത്യേകിച്ച്​ ആരോഗ്യ പ്രവർത്തകരുടെ വിയോഗം. അത്​ നമുക്കെല്ലാം വേണ്ടിയുള്ള രക്​തസാക്ഷിത്വംതന്നെയാണ്​. എല്ലാവർക്കും പ്രാർഥനകൾ.

സവിശേഷമായി തോന്നിയ കോവിഡുകാല നന്മയെക്കുറിച്ച്​ ഗൾഫ്​ മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക്​ kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്​സ്​ആപ്​ നമ്പറിലും ബന്ധപ്പെടാം. 

Tags:    
News Summary - Every demise is painful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.